Friday 26 July 2019

Swapnayanam Part 3



സീന്‍ 20 (Ext)
സ്കൂൾ വിട്ടു ഇറങ്ങിവരുന്ന കുട്ടികൾ.  നന്ദു സൈക്കിളുമായി കാത്തു  നില്കുന്നു. രാഹുൽ മറ്റു കുട്ടികൾ പോയ ശേഷം സൈക്കിളുമായി വരുന്നു. അയാൾ അടുത്തെത്തിയപ്പോൾ)
നന്ദു: എന്താ ലേറ്റ് ആയത്.
(രാഹുൽ ഒന്നും പറയുന്നില്ല
സൈക്കിളുമായി നടക്കാൻ തുടങ്ങുന്നു.)
നന്ദു:എന്താ ചേട്ടാ ഒരു വിഷമം;
രാഹുൽ: നീ ഒന്നും അറിഞ്ഞില്ലേ, ഇനിയിവിടെ അറിയാൻ ആരുമില്ലല്ലോ
നന്ദു: ആ പടം കണ്ടതാണോ കാര്യം,  അത് വരച്ചത് ചേട്ടനല്ലെന്നും  ചേട്ടൻറെ  ക്ലാസ്സിലുള്ള മനോജ് കൃഷ്ണനാണെന്നും  എല്ലാവർക്കും  അറിയാം. അവന്റെ അച്ഛൻ സ്കൂൾ മാനേജ്മെന്റിന്റെ റിലേറ്റീവ് ആയതുകൊണ്ടാണ്  അവനെ പ്രിൻസിപ്പാൾ വഴക്കു പറയാത്തതെന്ന് ദീപ മിസ് പറഞ്ഞു. വിനോദ് അങ്കിൾ വന്നു പ്രിൻസിപ്പലിന് മൂക്കറ്റം കൊടുത്തെന്നും ദീപ മിസ് പറഞ്ഞു. അവർക്കു രണ്ടു കിട്ടാനുണ്ടായിരുന്നു എന്നാണ് അവിടെ കേട്ടുനിന്ന എല്ലാവരും പറയുന്നത്.  ചേട്ടൻ വിഷമിക്കരുത്. ഇങ്ങനെയൊരു അച്ഛനെ കിട്ടിയതിൽ സന്തോഷിക്കുകയാണ് വേണ്ടത്.
( രാഹുലിന്റെ മുഖം തെളിയുന്നു)
നന്ദു: എനിക്കാണിങ്ങനെ വന്നതെങ്കിൽ ചോദിയ്ക്കാൻ ആരുമുണ്ടാവുമായിരുന്നില്ല.
രാഹുൽ: നിന്റെ അച്ഛൻ ഇവിടെ വരാറൊന്നുമില്ലേ?
നന്ദു: ഇല്ല, അമ്മയുമായി പിണക്കമാണ്. വന്നാൽ പിന്നെ പൊരിഞ്ഞ വഴക്കാണ്. അതുകൊണ്ട് ഇവിടെ വരരുതേ എന്നാണ് ഞാൻ പ്രാർത്ഥിക്കാറുള്ളത്.

  സീന്‍ 21 (Int/Ext) പകൽ
(സ്വപ്നയുടെ ക്വാർട്ടേഴ്‌സ്-
അവിടെ സ്വപ്ന മാത്രമേ ഉള്ളൂ. ഓപ്പറേഷൻ കഴിഞ്ഞിട്ട് ഡിസ്ചാർജ് ആയി വന്നിട്ട് ഒരുദിവസം ആയുള്ളൂ. അതുകൊണ്ടു ചലനങ്ങൾ എല്ലാം സാവധാനത്തിൽ ആണ്. രഘുനാഥൻ വന്നു കാളിങ് ബെൽ അടിക്കുന്നു. സ്വപ്ന വന്നു കതകു തുറക്കുന്നു. പുഞ്ചരിച്ചു കൊണ്ട് ഉള്ളിലേക്ക് വരാൻ ക്ഷണിക്കുന്നു. കസേര കളിൽ അഭിമുഖമായി ഇരിക്കുന്നു.) 
 രഘുനാഥൻ: അമ്മ പോയോ
സ്വപ്ന : ഇന്നലെ പോയി
രഘുനാഥൻ: പിന്നെ ആരുണ്ട് സഹായിക്കാൻ;
സ്വപ്ന: എനിക്ക് കുഴപ്പമില്ല  ജോലികളൊക്കെ ചെയ്യാൻ കഴിയും.
രഘുനാഥൻ: നല്ലവണ്ണം റസ്റ്റ് എടുത്ത ശേഷം ഓഫീസിൽ വന്നാൽ മതി.  ഞാൻ വൈഫിനോട് പകൽ ഇവിടെ വന്നു നിൽക്കാൻ പറയാം
സ്വപ്ന : ഒന്നും വേണ്ട.വെറുതെ അവരെ ബുദ്ധിമുട്ടിക്കേണ്ട. മോൾ എല്ലാം ചെയ്യും. ഇന്ന് എക്സാം ആയതുകൊണ്ട് അവൾ പോയെന്നേയുള്ളൂ. സാറിന് ചായ എടുക്കാം.
രഘുനാഥൻ : ഒന്നും വേണ്ട, ഞാൻ ഇറങ്ങുകയാണ്. രണ്ടു ദിവസം കഴിഞ്ഞു വീണ്ടും വരാം
(എണീൽക്കുമ്പോൾ മറ്റു ക്വാർട്ടേഴ്സിലുള്ളവർ ശ്രദ്ധിക്കുന്നത് ഇരുവരും മനസിലാക്കുന്നു.)
സ്വപ്ന: ഇവിടെ ആര് വരുന്നൂ പോകുന്നൂ എന്ന് മാത്രമേ അവർക്കു ശ്രദ്ധയുള്ളൂ
രഘുനാഥൻ: കളക്ടറേറ്റിൽ തന്നെയുള്ളവരുടെ ഫാമിലികളല്ലേ ഇവിടെ താമസിക്കുന്നത്.
സ്വപ്ന: അതെ;  എല്ലാവരും കഥാകൃത്തുക്കളാണ്. സാർ ഇവിടെ വന്നതു പോലും  കഥയാക്കും.
രഘുനാഥൻ: ഞാൻ അതൊന്നും കാര്യമാക്കുന്നില്ല, 
സ്വപ്ന: സർ അപ്പോൾ സഹായിച്ചിരുന്നില്ലെങ്കിൽ ഓപ്പറേഷൻ അപ്പോൾ നടക്കുമായിരുന്നില്ല.
ഞാൻ ഓഫീസിൽ എത്തിയാലുടൻ PF ലോണെടുത്തു തരാം.
രഘുനാഥൻ: അതൊക്കെ സൗകര്യം  പോലെ തന്നാൽ മതി. ധൃതി ഒന്നുമില്ല. വീടുപണി മുറയ്ക്ക്  നടക്കുന്നുണ്ട്.  ശരി           (രഘുനാഥൻ ഇറങ്ങുന്നു.  സ്വപ്ന കതകു അടയ്ക്കുന്നു.)

          സീന്‍ 22( Int)

           (സ്വപ്നയുടെ ക്വാർട്ടേഴ്സിലെ മുറി. മൊഴിയെടുക്കുന്നതിന്റെ    
           തുടർച്ച)
പോലീസ് ഓഫീസര്‍: പുറംതലയിലെ പൊട്ടലില്‍ നിന്ന് രക്തം വാര്‍ന്നാണ് മരിച്ചത് എന്നാണ് ആട്ടോപ്‌സി റിപ്പോര്‍ട്ട് . പക്ഷേ


തലയടിച്ച് പൊട്ടാന്‍ തക്കവണ്ണം താഴെ കല്ലോ, കോണ്‍ക്രീറ്റോ   ഒന്നുമില്ല.  പൂഴിമണ്ണാണ്. കൈവരിയും ബലമുള്ളതാണ്. 
ആരെങ്കിലും പിടിച്ചു തള്ളുകയോ തലയ്ക്കടിച്ചു വീഴ്ത്തുകയോ ചെയ്താലെ മരണത്തിന് സാദ്ധ്യതയുള്ളൂ എന്നാണ് പരാതിയില്‍
പറഞ്ഞിരിക്കുന്നത്. അതായതു കൊലപാതകമാണെന്ന്. പുള്ളിക്കാരനെ ആരെങ്കിലും പിടിച്ചു തള്ളാന്‍ സാധ്യതയുണ്ടോ. 
സ്വപ്ന: ഇല്ല (മുഖത്ത് വിവിധ വികാരങ്ങൾ പ്രതിഫലിക്കുന്നു. ഭയത്തിനാണ് മുന്‍തൂക്കം)
പോലീസ് ഓഫീസര്‍ : ശരി, നിങ്ങളുടെ മൊഴി റെക്കാര്‍ഡ് ചെയ്തിട്ടുണ്ട്.  സ്റ്റേറ്റ്‌മെന്റ് എഴുതി വയ്ക്കാം പിന്നീട്  ഓഫീസില്‍ വന്ന് ഒപ്പിട്ടു തരണം.  കൂടുതല്‍ കാര്യങ്ങൾ അപ്പോൾ ചോദിച്ചറിയാം.  ഇനി മകളെ വിളിക്കൂ. 
സ്വപ്ന: നന്ദൂ  (വിളിക്കുന്നു, നന്ദു മുറിയിലേക്ക് വരുന്നു) 
പോലിസ് ഓഫിസര്‍: നന്ദു എന്നാണോ ശരിക്കുള്ള പേര്. 
നന്ദു: നന്ദിനി.എസ്. 
പോലീസ് ഓഫീസര്‍: എത്രാം ക്ലാസിലായി 
നന്ദു: ടെന്‍ത്തില്‍. 
പോലീസ് ഓഫീസര്‍: നന്ദിനിയുടെ അച്ഛനെ ആരെങ്കിലും പിടിച്ചു തള്ളിയതാണോ. (അപ്പോൾ അവൾ അമ്മയെ നോക്കുന്നു) 
പോലീസ് ഓഫീസറും സ്വപ്നയെ നോക്കുന്നു. (സ്വപ്ന കണ്ണുകള്‍ താഴ്ത്തിയിരിക്കുന്നു) 
പോലീസ് ഓഫീസര്‍: അപ്പോള്‍ നന്ദിനി എന്തു ചെയ്യുകയായിരുന്നു 
(വീണ്ടും അമ്മയെ നോക്കുന്നു) (പോലീസ് ഓഫീസർ അത് ശ്രദ്ധിക്കുന്നു)
നന്ദു: ഞാന്‍ കുളി കഴിഞ്ഞ് പുറത്തിറങ്ങാൻ തുടങ്ങുകയായിരുന്നു. 
പോലീസ് ഓഫീസര്‍: അപ്പോള്‍ വീട്ടിൽ മറ്റാരെങ്കിലുമുണ്ടായിരുന്നോ  അച്ഛന്റെ കൂടെ.  മദ്യം കഴിക്കുന്ന കൂട്ടുകാരോ മറ്റോ ;
നന്ദു. ഇല്ല. ആരുമുണ്ടായിരുന്നില്ല. 
പോലീസ് ഓഫീസര്‍: അച്ഛൻ എത്ര മാസം കൂടുമ്പോഴാണ് മോളെ കാണാൻ വരാറുള്ളത്
നന്ദു: നാട്ടിൽ വന്നശേഷം ഞങ്ങൾ ഓണത്തിനും മറ്റും അവിടെ പോകുമ്പോൾ കാണുമായിരുന്നു
പോലീസ് ഓഫീസര്‍: ഇവിടെ വരുന്ന കാര്യമാണ് ചോദിച്ചത്

(നന്ദു ആലോചിക്കുന്നു. മറുപടി പറയുന്നില്ല.)
പോലീസ് ഓഫീസര്‍: ഇതിനു മുമ്പ് എപ്പോഴാണ് അവസാനമായി അച്ഛനെ കണ്ടത്.
നന്ദു:ഞാൻ 8th ൽ പഠിക്കുമ്പോൾ.
പോലീസ് ഓഫീസര്‍: അതായതു രണ്ടു വർഷം മുമ്പ് അല്ലെ;
(നന്ദു അതെയെന്ന് തല കുലുക്കുന്നു)
പോലീസ് ഓഫീസര്‍: നാട്ടിലോ ഇവിടെയോ
നന്ദു: നാട്ടിൽ 
പോലീസ് ഓഫീസര്‍: അച്ഛന് നന്ദുവിനോട് സ്നേഹമില്ലായിരുന്നോ (നന്ദു - ഇല്ലെന്ന ഭാവം)
പോലീസ് ഓഫീസര്‍: നന്ദുവിന്‌ അച്ഛനോട് ഇഷ്ടമായിരുന്നില്ലേ
(നന്ദു-  ഒന്നും പറയുന്നില്ല)
പോലീസ് ഓഫീസര്‍: അച്ഛനെ കാണണമെന്ന് ആവശ്യപ്പെടാറില്ലേ
നന്ദു: ഇല്ല
പോലീസ് ഓഫീസര്‍: അതെന്താ അങ്ങനെ; സാധാരണ  കുട്ടികൾ അച്ഛനെ കാണാൻ വാശിപിടിക്കാറുണ്ടല്ലോ, പ്രത്യേകിച്ച്  പെൺകുട്ടികൾ.
നന്ദു: അച്ഛൻ ഇവിടെ വരുമ്പോഴൊക്കെ അമ്മയെ വല്ലാണ്ട് ഉപദ്രവിക്കുമായിരുന്നു. അതുകൊണ്ടു എനിക്ക് പേടിയായിരുന്നു. ഇവിടെ വരരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്.
പോലീസ് ഓഫീസര്‍: അമ്മയെ ഉപദ്രവിച്ചപ്പോൾ അമ്മ പിടിച്ചു തള്ളിയതിലാണോ അച്ഛൻ മറിഞ്ഞു താഴെ വീണത് (നന്ദു ഞെട്ടലോടെ ഇല്ലെന്നു തലയാട്ടുന്നു)
പോലീസ് ഓഫീസര്‍: അച്ഛൻ എങ്ങനെ വീണെന്ന് നന്ദു കണ്ടില്ലേ
(നന്ദു ഇല്ലെന്നു തലയാട്ടുന്നു)
(പോലീസ് ഓഫീസർ എണീറ്റ് അടുക്കളയിലേക്കും മറ്റു മുറികളിലേക്കും കണ്ണോടിക്കുന്നു. അടുക്കളയിൽ ഡെസ്കിനു മുകളിൽ ഇരിക്കുന്ന സാമാന്യം വലിയ തടി ചിരവ, കത്തികൾ, മറ്റു അടുക്കള ഉപകരണങ്ങൾ എന്നിവ ശ്രദ്ധിക്കുന്നു. വീട് മൊത്തമായി ഒരവലോകനം നടത്തുന്നു.)
പോലീസ് ഓഫീസര്‍: ശരി , ചടങ്ങുകളൊക്കെ കഴിഞ്ഞു വീണ്ടും വരും. ഇപ്പോൾ പോകുന്നു (പോലീസ് ഓഫീസറും സഹായിയും  
പുറത്തേക്കു പോകുന്നു )


സീന്‍ 23 (Int)
പോലീസ് കമ്മീഷണര്‍ ഓഫീസിലെ സി.ഐ രഘുറാമിന്റെ മുറി.  (സ്വപ്നയുടെ വീട്ടില്‍ വന്നത് ഇദ്ദേഹമാണ്) അദ്ദേഹത്തിന്റെ സീറ്റിനെതിരെയുള്ള സീറ്റില്‍ മേശയ്ക്ക് അപ്പുറത്ത് സവിത (സ്വപ്നയുടെ കൂട്ടുകാരി) ഇരിക്കുന്നു. 
പോലീസ് ഓഫിസര്‍: നിങ്ങള്‍ സ്വപ്നയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരിയാണെന്നാണ് എല്ലാവരും പറയുന്നത്.  കൂടാതെ നിങ്ങളും അവരുടെ അടുത്ത കെട്ടിടത്തിലാണ് താമസിക്കുന്നത്. അല്ലെ;
സവിത: എന്നോട് അവള്‍ വിഷമങ്ങളൊക്കെ പറയാറുണ്ട്.  ഇവിടെ ജോലി കിട്ടിയതു മുതല്‍ ഞങ്ങൾ സുഹൃത്തുക്കളാണ്.  എന്നേയുള്ളൂ. 
പോലീസ് ഓഫീസര്‍ : എത്ര വര്‍ഷം വരും. 
സവിത: ഒരു പതിനഞ്ച് വര്‍ഷം വരും. 
പോലീസ് ഓഫീസര്‍: സുകുമാരന്‍ നമ്പ്യാരുടെ മരണവുമായി ബന്ധപ്പെട്ട് അയാളുടെ ഒരു ബന്ധു ആഭ്യന്തര മന്ത്രി വഴി ഒരു പരാതി നല്‍കിയിട്ടുണ്ട്.  അതിന്റെ നിജസ്ഥിതി മനസ്സിലാക്കാനാണ് നിങ്ങളെ വിളിച്ചത്.  സ്വപ്നയുടെ വിവാഹം കഴിഞ്ഞ് എത്ര വര്‍ഷം കഴിഞ്ഞാണ് നിങ്ങൾ പരിചയത്തിലായത്.  
സവിത: വിവാഹം കഴിഞ്ഞ് 3 വര്‍ഷം കഴിഞ്ഞപ്പോൾ അവള്‍ക്കിവിടെ ജോലി കിട്ടി.  അപ്പോള്‍ മുതൽ  ഞങ്ങൾ ഒരു ഹോസ്റ്റലില്‍ റൂം മാറ്റ്‌സായിരുന്നു. പിന്നീടാണ് ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ക്വാര്‍ട്ടേഴ്‌സ് കിട്ടിയത്. 
പോലീസ് ഓഫീസര്‍: സ്വപ്നയുടെ ഭര്‍ത്താവിനെപ്പറ്റി എന്താണ് അഭിപ്രായം. 
സവിത: അയാളൊരു ക്രൂരനാണ് സാറെ.  കടുത്ത സാഡിസ്റ്റ്.  വിവാഹം കഴിഞ്ഞ ആദ്യരാത്രി മുതല്‍ കടുത്ത പീഢനം അനുഭവിച്ചിട്ടുണ്ട് അവള്‍. 
പോലീസ് ഓഫീസര്‍: വിവാഹം കഴിഞ്ഞിട്ട് ഏകദേശം 18 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇത്ര ക്രൂരനായ ഭര്‍ത്താവാണെങ്കിൽ  അവര്‍ ഡിവോഴ്‌സിന് ശ്രമിക്കാതിരുന്നതെന്താണ്. 
സവിത: സ്വപ്നയുടെ കുടുംബം വളരെ പാവപ്പെട്ടവരായിരുന്നു.  ഇയാളുടെ സഹായം കൊണ്ടാണ് അവരൊക്കെ പിടിച്ച് നിന്നത്. 
ഇത് കഴിഞ്ഞാല്‍ അവ ര്‍ പട്ടിണിയിലാവും. അതുകൊണ്ട് അവൾ  സഹിച്ചതാ സാറേ.  

പോലീസ് ഓഫീസര്‍: അപ്പോള്‍ അയാൾ  അവരുടെ കുടുംബത്തെ വരെ സഹായിക്കുമായിരുന്നു. ഒപ്പം തന്നെ ക്രൂരനുമാണെന്ന് പറയുന്നു.  ഇതെങ്ങനെ ശരിയാകും. 
സവിത: അന്നൊക്കെ അയാള്‍ ജര്‍മ്മനിയിലായിരുന്നു.  വല്ലപ്പോഴുമേ വരുകയുള്ളൂ.  അപ്പോള്‍ ലീവിനു വരുമ്പോഴുള്ള പ്രശ്‌നമല്ലേയുള്ളൂ.  കുറച്ചു ദിവസങ്ങള്‍ സഹിച്ചാൽ മതിയെന്നുള്ളതു കൊണ്ടാണ് അവ ള്‍ പിടിച്ചു നിന്നത്.  പക്ഷേ അത്രയും ദിവസങ്ങൾ  കോണ്‍സണ്‍ട്രേഷൻ ക്യാമ്പിനേക്കാൾ ഭയാനകമായിരുന്നു.  പ്രത്യേകിച്ച് ആദ്യ വര്‍ഷങ്ങളില്‍.  ആദ്യ രാത്രി മുതല്‍ തുടങ്ങിയതാണ്.  അവള്‍ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്. 
പോലീസ് ഓഫീസര്‍: വിശദമായി പറയൂ. 
സവിത: ഒരു പുരുഷ പോലീസ് ഓഫീസറോട് അയാളുടെ പരാക്രമങ്ങൾ വിവരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. 
പോലീസ് ഓഫീസര്‍: ശരി. ഒരു വനിതാ ഓഫീസറെ ഏര്‍പ്പാടാക്കാം. 
സീന്‍ 24 (1999 കാലഘട്ടം) രാത്രി (Int)
(സ്വപ്നയുടെ ആദ്യ രാത്രിയുടെ രംഗം. മേശ, കസേര ഒക്കെയുള്ള പഴയ രീതിയിലുള്ള മുറി.  ഫാന്‍ കറങ്ങുന്നുണ്ട്.  മെത്തയുള്ള ഡബിൾ കട്ടിൽ സ്വപ്നയുമൊത്ത് ഭര്‍ത്താവ് ശാരീരിക ബന്ധത്തിലേർപ്പെടുന്നതാണെന്ന് തോന്നിക്കുന്ന അവ്യക്തമായ ദൃശ്യങ്ങൾ.  അത് കഴിഞ്ഞ് അയാള്‍ മലര്‍ന്ന് കിടക്കുന്നു. അയാളുടെ നെഞ്ചിന് മുകള്‍ ഭാഗം മാത്രം കാണാം.  തൃപ്തിയില്ലായ്മ മുഖത്തു കാണാം.  അല്‍പ്പം കഴിഞ്ഞ് പാതിമയക്കത്തിലായ അവളെ അയാൾ തള്ളി തറയിലിടുന്നു.  പേടിച്ചു പോയ അവള്‍ എന്താ എന്ന മട്ടിൽ അമ്പരന്ന് ഒന്നും മനസ്സിലാകാതെ പുതപ്പ് വാരിചുറ്റി എണീക്കാന്‍ ശ്രമിക്കുന്നു. 
പുതപ്പ് പിടിച്ച് വാങ്ങി) (സഭ്യമായ ദൃശ്യങ്ങൾ മാത്രമേ ഫോക്കസ്സിൽ വരുത്തുന്നുള്ളൂ)
സുകുമാരന്‍ : നീ അവിടെ കിടന്നാല്‍ മതി.  തറയില്‍. നിനക്കതിനുള്ള അര്‍ഹതയേ ഉള്ളൂ. 
( സ്വപ്ന നഗ്നത മറയ്ക്കാൻ അവളുടെ സാരി വലിച്ചെടുക്കുന്നു) 
സുകുമാരന്‍ ആ സാരിയും പിടിച്ചു വാങ്ങുന്നു.  യാതൊരു വസ്ത്രവുമില്ലാതെ ഒരു മൂലയ്ക്ക് തണുത്ത് ചുരുണ്ട് കൂടിയിരുന്ന് കരയുന്നു.  സ്വപ്നയുടെ അവ്യക്തമായ ദൃശ്യം.  അല്‍പ്പം കഴിഞ്ഞ് അയാൾ കൂര്‍ക്കം വലിക്കുന്ന ശബ്ദം കേട്ട്


അവള്‍ കട്ടിലിൽ കയറി അരിക് ചേര്‍ന്ന് പുതച്ച് കൊണ്ട് കിടക്കുന്നു.  അവള്‍ ഉറങ്ങി വരുമ്പോൾ സ്വന്തം കൂര്‍ക്കം വലിയുടെ ശബ്ദം കൊണ്ട് തന്നെ അയാള്‍ ഉണര്‍ന്നു.  അവള്‍
അടുത്തു തന്നെ കിടക്കുന്നത് കണ്ട്  കട്ടിലിന്റെ അറ്റത്തേയ്ക്ക് നീങ്ങിയശേഷം കിടന്നു കൊണ്ട് തന്നെ ഒറ്റചവിട്ട്, നിലവിളിച്ചു കൊണ്ട് അവള്‍ തറയില്‍ വീഴുന്നു.  കരഞ്ഞുകൊണ്ട് വിവസ്ത്രയായി വീണ്ടും മുറിയുടെ മൂലയ്ക്ക് ചെന്ന് ചുരുണ്ടു കൂടിയിരിക്കുന്നു. പുതയ്ക്കാന്‍ പോലും ഒന്നുമില്ലാതെ, പ്രതികരിക്കാന്‍ കഴിയാതെ കരഞ്ഞ് കൊണ്ടിരിക്കുന്നു. 

സീൻ 25  (outdoor) പകൽ. വൈകുന്നേരം 4  മണി.
(വിവാഹ ശേഷമുള്ള പുതുമോടി ദിവസങ്ങൾ  സുകുവും സ്വപ്നയും ഒരു വിരുന്നിനു പോവുകയാണ്.
ബസിലാണ് യാത്ര. സ്വപ്ന ഒട്ടും സന്തോഷവതിയല്ല. പുതിയ വസ്ത്രങ്ങളും വിവാഹ ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്.സുകുവിന്റെ ബന്ധുവിൻറെ  വീട്ടിലേക്കാണ് യാത്ര. ബസിറങ്ങി ഓട്ടോ പിടിച്ചു സന്ധ്യയോടെ അവിടെ എത്തി. ഒരുനില കോൺക്രീറ്റ് വീടാണ്. വീട്ടുകാർ പുറത്തു വന്നു സ്വീകരിക്കുന്നു.
ചെന്നപാടെ സുകുവും ഗൃഹനാഥനും ( മാധവൻ നമ്പ്യാരും ) ടെറസ്സിലേക്കു പോകുന്നു.
സ്വപ്ന ഹാളിൽ അപരിചിതത്വത്തോടെ ഇരിക്കുന്നു. ഗൃഹനാഥയും രണ്ടു പെൺകുട്ടികളും( 12 ഉം 14 ഉം വയസ്സ്) മുതിർന്ന ഒരു സ്ത്രീയും സ്വപ്നയോട് കുശലം പറയുന്നുണ്ട്. ഗൃഹനാഥ (ലീല) മാലയും വളയുമൊക്കെ പരിശോധിക്കുന്നുണ്ട്.എല്ലാവരും വളരെ സ്നേഹത്തോടെയാണ് പുതുമണവാട്ടിയോടു പെരുമാറുന്നത്.)
സീൻ 26   (Int)
രാത്രി. 7  മണി (ടെറസ്സിൽ സുകുവും മാധവൻ നമ്പ്യാരും മദ്യപിക്കുന്നു.)
സുകു: ചേട്ടന്റെ വീട്ടിലാവുമ്പോ ഒറിജിനൽ മിലിറ്ററി കിട്ടുമെന്നുള്ളതുകൊണ്ടാണ് ഞാൻ ഫോറിൻ സ്കോച് ഒന്നും കൂടെ

കരുതാത്തത്. കൊണ്ട് വന്നതൊക്കെ കൂട്ടുകാർക്കു കൊടുത്തു. എങ്കിലും ചേട്ടൻറെ  പങ്ക് സ്കോച് ഞാൻ മാറ്റി വച്ചിട്ടുണ്ട്.
(ലീല പടികയറി വരുന്നു അവർ  പൊരിച്ച കോഴി കഷണങ്ങൾ ഒരു പ്ലേറ്റിലാക്കി കൊണ്ട്  കൊടുക്കുന്നു.)
സുകു: ചേച്ചി എന്താ  ഇത് കൊണ്ട് വരൻ വൈകുന്നതെന്ന് ഞാൻ ആലോചിക്കുകയായിരുന്നു.
ലീല: (ഒരു കമ്പനിക്കു കൂടിക്കോട്ടെയെന്നു വച്ചതാണ്( മാധവൻ നമ്പ്യാരെ ചൂണ്ടി) ഷുഗർ ഉള്ള ആളാണ് അധികം കഴിപ്പിക്കണ്ട.
സുകു: ചേച്ചി പേടിക്കണ്ട അത് ഞാൻ നോക്കിക്കോളാം
(ചെറിയ പരിഹാസത്തോടെ തലകുലുക്കിക്കൊണ്ടു അവർ താഴേക്ക് പോകുന്നു.)
(അവർ മദ്യപാനം തുടരുന്നു.)
സീൻ 27 (Int)
രാത്രി. എട്ടു മണി
 (മാധവൻ നമ്പ്യാരുടെ വീടിലെ ഡൈനിങ്ങ് ഹാൾ.
വിരുന്നു വീട്ടിലെ മാംസ വിഭവങ്ങൾ ഉൾപ്പെടെ  വിഭവ സമൃദ്ധമായ ഭക്ഷണം ഒരുമിച്ചിരുന്നു കഴിക്കുന്ന വീട്ടുകാരും സ്വപ്നയും സുകുവും.)
സുകു: സദ്യ കഴിച്ചു മടുത്തു. അതാണ് വിരുന്നിനു വൈകുന്നേരം വരാമെന്നു കരുതിയത്.
അതാവുമ്പോ ഇതുപോലെ എന്തെങ്കിലും കടിച്ചു വലിക്കാനൊക്കെ കാണുമെല്ലോ. പിന്നെ വൈകീട്ടെന്താ പരിപാടിയും നടക്കും.
മാധവൻ നമ്പ്യാർ: ഞാൻ വൈകുന്നേരം ബരാൻ പറഞ്ഞത് ഒരുദിവസം ഈടെ നിൽക്കട്ടെ എന്ന് വിചാരിച്ചാണ്.
(സുകു വിഭവങ്ങൾ ആർത്തിയോടെ കഴിക്കുന്നു. സ്വപ്ന അപ്പവും വെജിറ്റബിൾ സ്റ്റൂവും മാത്രമേ കഴിക്കുന്നുള്ളൂ.)


ലീല: (സ്വപ്നയെ ശ്രദ്ധിച്ചു) മോളെന്താ വെജിറ്റേറിയനാണോ
സ്വപ്‍ന: വിഷമം കലർന്ന ചിരിയോടെ ഇല്ലെന്നു തലയാട്ടുന്നു.
ലീല: പിന്നെന്താ ചിക്കനൊന്നും കയിക്കാത്തത് ( രണ്ടു കഷ്ണം പൊരിച്ച കഷ്ണം നിർബന്ധമായി സ്വപ്നയുടെ പാത്രത്തിൽ  വെക്കുന്നു.) സ്റ്റൂവാണ് ഇഷ്ടമെങ്കിൽ മട്ടൺ സ്റ്റൂ ഉണ്ടല്ലോ.
സുകു: ഓളെ നിർബന്ധിക്കേണ്ട.( പരിഹാസത്തോടെ) ഓൾക്ക് അതൊന്നും കഴിച്ചു ശീലമില്ലാത്തതുകൊണ്ടാ.
 (ആരും ചിരിക്കുന്നില്ല) (ആ പരിഹാസം ആർക്കും ഇഷ്ടപ്പെട്ടില്ല എന്ന് മുഖഭാത്തിൽ വ്യക്തമാണ്.)
സുകു : എനിക്ക് പൊതുവെ ഈ വിരുന്നു പോക്കൊന്നും അത്ര ഇഷ്ടമുള്ള കാര്യല്ല. പിന്നെ മാധവേട്ടൻ നിർബന്ധിച്ചത് കൊണ്ട് വന്നെന്നേയുള്ളൂ. ഇതിനെയൊക്കെ കെട്ടിയെഴുന്നള്ളിച്ചു കൊണ്ട് പോകുകയും  വേണം ഒരു സ്വാതന്ത്ര്യവുമില്ല താനും.
ലീല: സുകൂ  നീ മതിയാക്ക്.കളിയാക്കൽ; കുറെ  കൂടുന്നുണ്ട്.
(ഭക്ഷണം കഴിഞ്ഞു കൈ കഴുകുന്നതിനിടയിൽ സുകു മാധവൻ നമ്പ്യാരെ വീണ്ടും മുകളിലേക്കു പോകുന്നതിനു കണ്ണ് കൊണ്ട് ക്ഷണിക്കുന്നു.  മറ്റുള്ളവൾ കഴിക്കുന്നതേയുള്ളു. മാധവൻ നമ്പ്യാർ ഭാര്യ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി അല്പം ഭയത്തോടെ വീണ്ടും ടെറസിലേക്കു പോകുന്നു.)
സീൻ 28  (Int)
രാത്രി 10 .മണി
വിരുന്നു വീട്ടിൽ സുകുവിനും സ്വപ്നക്കും തങ്ങാനായി തയ്യാറാക്കിയ മുറിയിൽ കട്ടിലിൽ സ്വപ്ന ഇരിക്കുന്നു. സുകു കതകു തുറന്നു കയറി വരുന്നു. ലഹരി തലയ്ക്കു പിടിച്ചിട്ടുണ്ട്. ആക്രമിക്കാൻ തയാറെടുക്കുന്ന മൃഗീയ ഭാവത്തോടെ അയാൾ അവളുടെ വേഷം ഒന്നൊന്നായി ധൃതിയിൽ അഴിച്ചു മാറ്റുന്നു.അടിപ്പാവാടയും ബ്രേസിയറും മാത്രമായപ്പോൾ കട്ടിലിലേക്ക് പിടിച്ചു തള്ളുന്നു.